nsarma2000

About Narayana Sarmma

This author has not yet filled in any details.
So far Narayana Sarmma has created 39 blog entries.

സംസ്‌കൃതം പഠിക്കാനായില്ല എന്നോർത്ത് ഇനി  ദുഃഖിക്കേണ്ട.. ഇതാ എല്ലാവർക്കുമായി  സംസ്കൃതപാഠങ്ങൾ

2020-05-12T14:07:05+05:30

സംസ്കൃതം... അത് ചിലർക്ക് ഒരു ഭാഷയാണ്... ചിലർക്ക് ഒരു സംസ്കാരമാണ്... മറ്റു ചിലർക്ക് സംസ്കാരത്തിൻ്റെ ഭാഷയാണ്.... നിങ്ങൾക്കറിയാമോ... ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പഠിക്കാനാഗ്രഹിക്കുന്ന ഭാഷ ഏതാണെന്ന്.... നിങ്ങൾക്കറിയാമോ... ഇംഗ്ലീഷ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സർവ്വകലാശാലകൾ ഉള്ള ഭാഷ ഏതാണെന്ന്... നിങ്ങൾക്കറിയാമോ.... ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്ന് ആദ്യം പറഞ്ഞത് ഏത് ഭാഷയിലാണെന്ന്... നിങ്ങൾക്കറിയാമോ... ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഭാഷ ഏതാണെന്ന്.... നിങ്ങൾക്കറിയാമോ.... ലോകത്തിലെ ആദ്യത്തെ കാവ്യവും ആദ്യത്തെ ഇതിഹാസവും ഏത് ഭാഷയിലായിരുന്നെന്ന്.... സംസ്കൃതം!!! അതാണ് ആ ഭാഷ... ഭാരതത്തിൻ്റെ സംസ്കാരമെന്തെന്നറിയാൻ സംസ്കൃതം പഠിച്ചേ മതിയാവൂ... വീട്ടിലിരുന്ന് ഏറ്റവും ലളിതമായി സംസ്കൃതം പഠിക്കാൻ ഒരവസരം... അതും മലയാളത്തിൽ സനാതന സ്കൂൾ ഓഫ് ലൈഫ്  ഓൺലൈൻ പഠനപരിപാടിയിലൂടെ ധർമ്മശാല യൂട്യൂബ്  ചാനലിൽ ... ദിവസവും അരമണിക്കൂർ മാറ്റിവയ്ക്കൂ.. സംസ്കൃതമാധുര്യം നുണയൂ... സംസ്കൃതപാഠം1 (PART-1) https://youtu.be/7awu5Cd2g0o സംസ്കൃതപാഠം 2 (PART- 2) https://youtu.be/s2xlgflRukQ സംസ്കൃതപാഠം 3 (PART- 3) https://youtu.be/JXuY0Zbjxw4 സംസ്കൃതപാഠം [...]

സംസ്‌കൃതം പഠിക്കാനായില്ല എന്നോർത്ത് ഇനി  ദുഃഖിക്കേണ്ട.. ഇതാ എല്ലാവർക്കുമായി  സംസ്കൃതപാഠങ്ങൾ2020-05-12T14:07:05+05:30

സരളം….സംസ്‌കൃതം…ഡോ  പി  നന്ദകുമാർ @സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ

2020-05-11T20:07:43+05:30

സംസ്കൃതഭാരതിയുടെ അഖിലഭാരതസമ്പർക്കപ്രമുഖ്  ഡോ  പി  നന്ദകുമാർ നയിക്കുന്ന ഓൺലൈൻ സെഷൻ  സരളം....സംസ്‌കൃതം...@സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ ബുധനാഴ്ച (13 മെയ് 2020, 10:30 to 11:15 AM ). സംസ്‌കൃതം സർവത്ര സംസ്‌കൃതം സർവേഷാം എന്ന ധ്യേയവാക്യവുമായി ലോകം മുഴുവൻ കാര്യം ചെയ്തുകൊണ്ടിരിക്കുന്ന സംസ്കൃതഭാരതീയുടെ സംസ്‌കൃതത്തിനു വേണ്ടി സമർപ്പിത ചിത്തരായ പൂർണസമയപ്രവർത്തകരിൽ  ജ്യേഷ്ഠസ്ഥാനീയനാണ് ഡോ . പി  നന്ദകുമാർ. വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ധാരാളം എഴുതാറുണ്ട്. യുവശാക്തീകരണ സംഭാവനകളെ  മാനിച്ച് യശ്വന്ത് കെൽക്കർ പുരസ്ക്കാരം നേടിയിട്ടുണ്ട്.

സരളം….സംസ്‌കൃതം…ഡോ  പി  നന്ദകുമാർ @സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ2020-05-11T20:07:43+05:30

” ഇന്നത്തെ കൗമാരം”  Session for Parents@SanathanaSchoolOnline – Watch Video

2020-05-11T20:00:59+05:30

ഇന്നത്തെ കൗമാരം എന്ന വിഷയത്തിൽ പ്രൊഫ. ഇന്ദു കെ  എസ്  സനാതനസ്കൂൾ ഓഫ് ലൈഫ്  ഓൺലൈനിൽ നടത്തിയ സെഷന് മാതാപിതാക്കളിൽ നിന്നും മികച്ചപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ച ഇരുപത്തിയൊമ്പതാമത്തെ ഓൺലൈൻ സെഷനിലാണ്  പ്രൊഫ . ഇന്ദു കെ എസ്  അതിഥിയായെത്തിയത്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ  ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് ടീച്ചർ.  Mahatma Gandhi University  Syndicate Member , കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ വനിതാ വിഭാഗം അധ്യക്ഷാ, Macmillian Publishers ന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഇൻ സ്കൂൾസ്,  ആദ്ധ്യാത്‌മിക-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് ടീച്ചർ. ദേശീയതലത്തിൽ 22 പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തമരക്ഷാകർത്തൃത്വം, സ്ത്രീശാക്തീകരണം, കൗമാരവുമായി ബന്ധപ്പെട്ട അറിയേണ്ടവ , കുടുംബം, ആദ്ധ്യാത്‌മികത,  Hindu Philosophy, Theatre, പരീക്ഷാപ്പേടി, മോട്ടിവേഷൻ തുടങ്ങി വിവിധവിഷയങ്ങളിൽ റിസോഴ്സ് പേഴ്സൺ ആണ് ടീച്ചർ. 2000 ലധികം കൂട്ടായ്മകളിൽ മേല്പറഞ്ഞതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ആകാശവാണിയിലെ യുവവാണി , ദൂരദർശനിലെ സ്‌മൃതിലയം, [...]

” ഇന്നത്തെ കൗമാരം”  Session for Parents@SanathanaSchoolOnline – Watch Video2020-05-11T20:00:59+05:30

ലോക്ക്ഡൗൺകാലത്ത് 50 ഓൺലൈൻ സെഷനുകൾ പൂർത്തിയാക്കി സനാതനസ്കൂൾ ഓഫ് ലൈഫ്.

2020-05-09T12:28:11+05:30

മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ആഭിമുഖ്യത്തിൽ 50 ഓൺലൈൻ സെഷനുകൾ ഇന്ന് പൂർത്തിയായി. 23 സംസ്കൃതപാഠങ്ങളും 27 പൊതുസെഷനുകളും ഉൾപ്പെട്ടതായിരുന്നു ഈ ഓൺലൈൻ സെഷനുകൾ. കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ വിഷയങ്ങളിലെ ഓൺലൈൻ ക്ലാസുകൾ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കേരളത്തിനും ഭാരതത്തിനും പുറത്തുളളവർ പോലും ഈ ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കുന്നവരാണ്.   ഓൺലൈൻ ക്ലാസുകൾ നയിച്ചവർ *സ്വാമി ചിദാനന്ദപുരി* [സനാതന ധർമ്മ പരിചയം ] *ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി* [ശ്രീശങ്കരനെ അറിയൂ ] *ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി* [സുഭാഷിത പരിചയം ] *ഡോ. ശ്രീനാഥ് കാരയാട്ട്* [Parenting ] *ഡോ. എം.വി നടേശൻ* [ സംസ്കൃതം - സംസ്ക്കാരം - മാനവജീവിതം ] *ശ്രീ SN നമ്പൂതിരി* [ ഗീതാ ... ജീവിത ഗീതാ ] *ബ്രഹ്മചാരി സുധീർ ചൈതന്യ* [Emotional. Transformation ] *ശ്രീ. Mohd. Ikan* [Parenting ] *ശ്രീ മുത്തലപുരം [...]

ലോക്ക്ഡൗൺകാലത്ത് 50 ഓൺലൈൻ സെഷനുകൾ പൂർത്തിയാക്കി സനാതനസ്കൂൾ ഓഫ് ലൈഫ്.2020-05-09T12:28:11+05:30

അക്ഷരശ്ലോക ആസ്വാദനവേള

2020-05-05T09:50:55+05:30

മെയ് 6  ബുധൻ  -- രാവിലെ  10:45 - 11 : 30 അക്ഷരശ്ലോകആസ്വാദനവേള അക്ഷരശ്ലോകം എന്ന സാഹിത്യ/ ഭാഷാ വിനോദത്തെ അടുത്തറിയുവാനും ആസ്വദിക്കുവാനും ഒരവസരം. സനാതനാ സ്കൂൾ ഓഫ് ലൈഫിന്റെ 26-ാമത് ഓൺലൈൻ സെഷനിൽ അതിഥികളായെത്തുന്നത് അക്ഷരം ശ്ലോകക്കളരിയിലെ ഗുരുക്കൻമാരായ സരസമ്മ ടീച്ചർ, സുധീർ സർ എന്നിവരും ശിഷ്യരും .

അക്ഷരശ്ലോക ആസ്വാദനവേള2020-05-05T09:50:55+05:30

കലയെ അറിയൂ … കലാകാരനെയും ..ശ്രീ അമ്പലപ്പുഴ വിജയകുമാർ..സോപാനസംഗീതം

2020-05-02T15:25:43+05:30

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ  ഇരുപത്തിയഞ്ചാമത്‌ ഓൺലൈൻ സെഷനിൽ "കലയെ അറിയൂ .... കലാകാരനെയും"  എന്ന വിഭാഗത്തിൽ മെയ് 5  ചൊവ്വാഴ്ച  (10:30 to 11:15 AM )നമ്മുടെ  അതിഥിയായെത്തുന്നത്  പ്രശസ്ത സോപാനസംഗീത കലാകാരൻ സോപാനര്തനം ശ്രീ അമ്പലപ്പുഴ വിജയകുമാർ ആണ്. അദ്ദേഹത്തെ പരിചയപ്പെടാം.. കലാരത്‌നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പിന്റെയും വൈക്കം പുതുശ്ശേരി ഓമനയുടെയും മകനാണ്. സോപാനസംഗീതത്തിന്റെ ആദ്യപാഠം അച്ഛനിൽ നിന്നും അഭ്യസിച്ചു.. 30 വർഷങ്ങൾക്കു മുൻപ് പുതുമന മൂടാമ്പാടി ദേവീ ക്ഷേത്രത്തിൽ നിന്നാണ് തുടക്കം.  അമ്പലപ്പുഴ ക്ഷേത്രത്തിൽ  27 വർഷമായി സോപനഗായകനാണ്. പരിഷവാദ്യം,  പഞ്ചവാദ്യം,  കളമെഴുത്തുംപാട്ടും, മരപ്പാണി തുടങ്ങിയ ക്ഷേത്രഅടിയന്തിരകാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. പാരമ്പര്യമായി അമ്പലപ്പുഴ ക്ഷേത്രത്തിലെ അവകാശകുടുംബാംഗമാണ്. സോപാന സംഗീതത്തിൻ്റെ വടക്കൻ സമ്പ്രദായം ഗുരു  ശ്രീ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിൽ നിന്നഭ്യസിച്ചു. ശാസ്ത്രീയ സംഗീതത്തിൽ ശ്രീ കരുവാറ്റ നടരാജൻ, ശ്രീ അമ്പലപ്പുഴ കൃഷ്ണയ്യർ എന്നിവർ ഗുരുക്കന്മാരാണ്. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഗുരുവായൂർ, ശബരിമല, ഹരിപ്പാട് ,മണ്ണാറശ്ശാല തുടങ്ങിയപ്രശസ്തമായ ക്ഷേത്രങ്ങളുൾപ്പെടെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ  സോപാന സംഗീതം അവതരിപ്പിച്ചു വരുന്നു.. 12 വർഷത്തിലൊരിക്കൽ  [...]

കലയെ അറിയൂ … കലാകാരനെയും ..ശ്രീ അമ്പലപ്പുഴ വിജയകുമാർ..സോപാനസംഗീതം2020-05-02T15:25:43+05:30

ഓൺലൈൻ സംസ്കൃതപാഠങ്ങൾക്കു വൻസ്വീകാര്യത…

2020-05-05T17:58:29+05:30

മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ്  നടത്തിവരുന്ന ഓൺലൈൻ പഠനപരിപാടിയുടെ ഭാഗമായുള്ള സംസ്‌കൃത പഠനപരിപാടിക്ക് വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദിവസവും 30 മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസ്സുകളുടെ വീഡിയോകളാണ് ദിവസങ്ങൾക്കുള്ളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഇതുവരെ 15 പാഠങ്ങളാണ് കഴിഞ്ഞത്. സംസ്കൃതാക്ഷരങ്ങൾ മുതൽ പഠിപ്പിക്കുന്ന ഈ സംസ്കൃതപഠനപരിപാടിയിൽ സ്കൂൾ കുട്ടികൾ മുതൽ 80 വയസ്സ് കഴിഞ്ഞവർ വരെ പങ്കെടുക്കുന്നുണ്ട്. സംസ്കൃതാധ്യാപകൻ ശ്രീ കിരൺ കുമാർ R ആണ് ക്ലാസ് നയിക്കുന്നത്.ധർമശാല എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ആണ് സംസ്കൃതപാഠങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്കൃതപാഠങ്ങൾ  മലയാളികൾക്കായി സരളമായി പഠിപ്പിക്കുന്ന  വിഡിയോകൾക്കായി  താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ കാണുക. സബ്സ്ക്രൈബ് ചെയ്യുക.: https://www.youtube.com/channel/UClYRiPqengSRu3nDBen1ISw/videos ഏറ്റവും സരളമായ രീതിയിൽ സംസ്കൃതം പഠിക്കാൻ' സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ച ഓൺലൈൻ സംസ്കൃതപഠന ക്ലാസിൻ്റെ  ലിങ്ക്. പാഠം1 https://youtu.be/7awu5Cd2g0o പാഠം 2 https://youtu.be/s2xlgflRukQ പാഠം 3 https://youtu.be/JXuY0Zbjxw4 പാഠം 4 https://youtu.be/MRGcVukWA-k പാഠം 5 https://youtu.be/wkgfdNCKGZ4 പാഠം 6 https://youtu.be/IbpVnLQLZ_c പാഠം 7 https://youtu.be/rypxXCAURRA പാഠം [...]

ഓൺലൈൻ സംസ്കൃതപാഠങ്ങൾക്കു വൻസ്വീകാര്യത…2020-05-05T17:58:29+05:30

കലയെ അറിയൂ … കലാകാരനെയും ..

2020-05-01T16:46:02+05:30

മെയ് 2 ശനിയാഴ്ച രാവിലെ 10:30 മുതൽ 11 വരെ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ 23-ാമത് ഓൺ ലൈൻ സെഷനിൽ കലയെ അറിയൂ ... കലാകാരനെയും .. പ്രശസ്ത ചാക്യാർ കൂത്ത് കലാകാരൻ അതിഥിയായെത്തുന്നു. വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാർ സ്വദേശത്തും വിദേശത്തുമായി ഏഴായിരത്തിലധികം വേദികളിൽ കുത്തും പാഠകവും അവതരിപ്പിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി സെമിനാറുകളിൽ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മഹാകവി ഭാസന്റെ ഊരുഭംഗം നാടകം, ബോധായനന്റെ ഭഗവദ്ദജ്ജുകം പ്രഹസനം, മാടമ്പിന്റെ അമൃതസ്യ പുത്ര എന്ന നോവൽ, ആശാന്റെ കരുണ, സ്വാമി വിവേകാനന്ദൻ , രാധാമാധവം, ശ്രീശങ്കര ചരിതം എന്നിവ ചാക്യാർ കൂത്തിൽ ചിട്ട ചെയ്ത് അവതരിപ്പിച്ച് രാജ്യാന്തര പ്രശസ്തി നേടി. ഹാസ്യരസത്തിന്റെ അഭിനയം ചാക്യാർ കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ശാസ്ത്രീയ കലാരംഗത്തെ മികച്ച പി എച്ച്.ഡി പ്രബന്ധത്തിന് ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് കാലടി ഏർപ്പെടുത്തിയിട്ടുള്ള ആഗമാനന്ദ [...]

കലയെ അറിയൂ … കലാകാരനെയും ..2020-05-01T16:46:02+05:30

കാവ്യകേളി ആസ്വാദനക്കളരി

2020-04-29T16:43:13+05:30

സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിക്കുന്ന 21-ാമത് ഓൺലൈൻ സെഷനിൽ ( 29 ഏപ്രിൽ 10:30 AM) കവിതാരാമത്തിലെ സരസമ്മടീച്ചറും ആറു ശിഷ്യരുമാണ് അതിഥികൾ. ഈ കാവ്യകേളി ആസ്വാദനക്കളരിയിലേക്ക് എല്ലാവർക്കും സ്വാഗതം . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങൾ അറിയിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. അംഗമാവാൻ ഇതുവരെ അംഗമല്ലാത്തവർ താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പ് Invite Link click ചെയ്യുക. https://chat.whatsapp.com/LlgU20yTy5eH68JVQrgyKs കാവ്യാസ്വാദനക്കളരിയിലെ ഗുരുനാഥയെയും ശിഷ്യരെയും പരിചയപ്പെടാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. https://youtu.be/Q0Ri8sFcPDk

കാവ്യകേളി ആസ്വാദനക്കളരി2020-04-29T16:43:13+05:30
Go to Top