SANATHANA SCHOOL OF LIFE

ലോകാനുഗ്രഹത്തിനായി നിലകൊള്ളുന്ന ഈശ്വരചൈതന്യം നിറഞ്ഞു നിൽക്കുന്ന സഗുണോപാസനാ കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല; സമൂഹത്തിന്റെ ആത്മീയ-സാംസ്കാരിക-വിദ്യാ കേന്ദ്രങ്ങളായി വര്ത്തിക്കുവാനുള്ള ബാദ്ധ്യതയും ക്ഷേത്രങ്ങൾക്കുണ്ട്. ഈവസ്തുത പൂർണമായും ഉൾക്കൊണ്ടുകൊണ്ടാണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെനവീകരണപദ്ധതി ആവിഷ്ക്കരിച്ചതും, സനാതന ധർമ പാഠശാല, വേദവ്യാസ ഗ്രന്ഥശാല, നക്ഷത്രവനം, ശങ്കരോദ്യാനം എന്നിവയെല്ലാം ക്ഷേത്രനവീകരണ പദ്ധതിയുടെ ഭാഗമായി മാറിയതും. 2007 ലെവിജയദശമി ദിനത്തിൽ ആരംഭിച്ച സനാതന ധർമ പാഠശാലയിൽ 2010 ഏപ്രിൽ മാസം നടന്ന സാരസ്വതം ശില്പശാലയോടുകൂടി സംസ്കൃത പഠനവും വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെസഹകരണത്തോടെ ആരംഭിച്ചു. 2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.

LEARNING PROGRAMS

സംസ്കൃതം, സനാതനധർമം, യോഗാ, വ്യക്തിത്വ വികസനം, സംഗീതം എന്നിവയ്ക്കു അർഹമായ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനപരിപാടിചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സംസ്കൃതഭാരതിയുടെ കേരളഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനമാണ്സംസ്കൃതപഠനത്തിന് നേതൃത്വം നല്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെയാണ് കുട്ടികൾക്കുള്ള ക്ലാസുകൾക്രമീകരിച്ചിരിക്കുന്നത്. കൂടാതെ താല്പര്യമുള്ളവർക്കായി യോഗാ, ശാസ്ത്രീയ സംഗീത പഠനം, ക്ഷേത്രകലകൾ, അക്ഷരശ്ലോകം എന്നിവയുടെ പരിശീലനവും നടത്തി വരുന്നു.

കുട്ടികള്ക്കുള്ള പഠന പരിപാടികല്ക്ക്പുറമേ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന സംസ്കൃത പഠന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്.

OUR VALUES

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിനുള്ള സങ്കേതമാകുക.

ഔപചാരിക വിദ്യാഭ്യാസത്തിനു സമൂഹം നൽകുന്ന അതേ പ്രാധാന്യത്തോടെ സനാതനധർമ, സംസ്കൃത , പൈതൃക, ശാസ്ത്രപഠനം നടത്തുവാൻ വേണ്ടതായ സാഹചര്യം സൃഷ്ടിക്കുക.

സംസ്കാരവും, ആത്മവിശ്വാസവും ലക്ഷ്യബോധവും, കാര്യശേഷിയുമുള്ളവരായി മാറുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം അതിനു പ്രേരകശക്തിയാകാൻ മാതാപിതാക്കളെയുംസജ്ജരാക്കുക.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു !

യഥാ ചിത്തം തഥാ വാണീ യഥാ വാണീ തഥാ ക്രിയാ…

QALITY….QUALITY….QUALITY

സത്യം  ധർമ്മം  സ്വാധ്യായം

Sanathana School of Life Online

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആചാര്യന്മാരെയും, അധ്യാപകരെയും, പരിശീലകരെയും, പഠിതാക്കളെയുമെല്ലാം ഒരുമിപ്പിക്കാനും അറിവിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി 2020 ലെ മഹാശിവരാത്രിദിനത്തിൽ നടന്ന സനാതന സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ചു ഓൺലൈൻ ക്ലാസ്സുകൾക്കും സനാതന സ്കൂൾ ഓഫ് ലൈഫ് തുടക്കം കുറിച്ചു. ഉദ്ഘാടനക്ലാസ്സ് സംസ്കൃതഭാരതിയുടെ USA കോഓർഡിനേറ്റർ ഡോ . കെ എൻ പദ്മകുമാർ USA യിൽ നിന്നും നിർവഹിച്ചു. 2020 മാർച്ച് 29 മുതൽ തുടർച്ചയായി വിവിധ വിഷയങ്ങളിൽ വിവിധ ആചാര്യമാരിൽ നിന്നും വിവിധ പ്രായത്തിലുള്ള പഠിതാക്കൾക്കായി ഓൺലൈൻ സെഷൻസ് നടന്നു വരുന്നു. കൂടാതെ സംസ്കൃതപഠനം എല്ലാ ദിവസവും ഓൺലൈൻ ആയിനടക്കുന്നുണ്ട്.

Join Over 500 Candidate Enjoying Sanathana School of Life Now

Become Part of Sanathana School of Life to Further Your Learning.

REGISTER NOW