വേദോപനിഷത്തുകൾ സെമിനാറിൽ ബഹു.ഗവർണർ മുഖ്യാതിഥിയാവും
Narayana Sarmma2023-06-03T05:53:49+05:302023 ജൂൺ 18 ന് മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന വേദോപനിഷത്തുകൾ വിജ്ഞാനവിചാര സദസ്സിന്റെ സമാപനസഭയിൽ ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാവും. രാവിലെ 9:30 ന് ആരംഭിക്കുന്ന സെമിനാറിൽ പൂജനീയ സ്വാമി നന്ദാത്മജാനന്ദ, ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി, ഡോ.സി.ടി. ഫ്രാൻസിസ്, ശ്രീ കിഴക്കേടത്ത് മാധവൻ നമ്പൂതിരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഓൺലൈൻ പഠിതാക്കളുടെ സംഗമവും ഇതോടനുബന്ധിച്ച് നടക്കും. ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരിയുടെ സനാതനസുധ എന്ന ഗ്രന്ഥത്തിന്റെ വിശകലനവും പഠിതാക്കളുടെ സംഗമവും ഇതോടനുബന്ധിച്ച് നടക്കും. ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരിയുടെ സനാതനധർമ്മപരിചയം, വേദോപനിഷത്തുകൾ എന്നിവയുടെ 151 ഓൺലൈൻ ക്ലാസുകളുടെ പൂർത്തീകരണ വേളയിലാണ് ഈ സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ്, ഗീതാപ്രചാരകസമിതി പത്തനംതിട്ട , പ്രസരം സംസ്കൃതസമാജം - തൃക്കൈക്കാട്ട് സ്വാമിയാർമഠം എന്നിവരാണ് സംഘാടകർ. വിശദമായ പരിപാടി അറിയുവാൻ https://online.fliphtml5.com/syymr/yzii/