മെയ് 2 ശനിയാഴ്ച രാവിലെ 10:30 മുതൽ 11 വരെ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ 23-ാമത് ഓൺ ലൈൻ സെഷനിൽ
കലയെ അറിയൂ … കലാകാരനെയും .. പ്രശസ്ത ചാക്യാർ കൂത്ത് കലാകാരൻ
അതിഥിയായെത്തുന്നു.

വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാർ സ്വദേശത്തും വിദേശത്തുമായി ഏഴായിരത്തിലധികം വേദികളിൽ കുത്തും പാഠകവും അവതരിപ്പിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി സെമിനാറുകളിൽ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മഹാകവി ഭാസന്റെ ഊരുഭംഗം നാടകം, ബോധായനന്റെ ഭഗവദ്ദജ്ജുകം പ്രഹസനം, മാടമ്പിന്റെ അമൃതസ്യ പുത്ര എന്ന നോവൽ, ആശാന്റെ കരുണ, സ്വാമി വിവേകാനന്ദൻ , രാധാമാധവം, ശ്രീശങ്കര ചരിതം എന്നിവ ചാക്യാർ കൂത്തിൽ ചിട്ട ചെയ്ത് അവതരിപ്പിച്ച് രാജ്യാന്തര പ്രശസ്തി നേടി.

ഹാസ്യരസത്തിന്റെ അഭിനയം ചാക്യാർ കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

ശാസ്ത്രീയ കലാരംഗത്തെ മികച്ച പി എച്ച്.ഡി പ്രബന്ധത്തിന് ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് കാലടി ഏർപ്പെടുത്തിയിട്ടുള്ള ആഗമാനന്ദ പുരസ്ക്കാരം നാട്യാചാര്യ പദ്മവിഭൂഷൺ ധനഞ്ജയനിൽ നിന്നും സ്വീകരിച്ചു.

നാട്യശ്രീ പുരസ്ക്കാരം, ഹൈദ്രബാദ് മൈത്രി അവാർഡ്, സൂത വിദൂഷകരത്നം, ഗുരുവായൂരപ്പൻ മെഡൽ, മാധവ്ജി പുരസ്ക്കാരം, മികച്ച സംസ്കൃത പ്രചാരകനുള്ള ആഗമാനന്ദപുരസ്കാരം, ശ്രീരാമകൃഷ്ണ സേവാശ്രമപുരസ്ക്കാരം, കോതകുളങ്ങര ക്ഷേത്രത്തിന്റെ ശ്രീഭദ്ര പുരസ്ക്കാരം, ഉത്രട്ടാതി പുരസ്കാരം, കലാസാഗർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ക്ഷേത്രകലകളുടെ പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിച്ചിട്ടുള്ള കൂത്തമ്പലം സ്‌റ്റഡി ആന്റ് റിസർച്ച് സെന്റർ ഓഫ് ഫൈൻ ആർട്ട്സിന്റെ ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു.

Register Now

for this informative & Entertaining Session
Click Here