സനാതന സ്കൂൾ ഓഫ് ലൈഫിന്റെ  ഇരുപത്തിയഞ്ചാമത്‌ ഓൺലൈൻ സെഷനിൽ “കലയെ അറിയൂ …. കലാകാരനെയും”  എന്ന വിഭാഗത്തിൽ മെയ് 5  ചൊവ്വാഴ്ച  (10:30 to 11:15 AM )നമ്മുടെ  അതിഥിയായെത്തുന്നത്  പ്രശസ്ത സോപാനസംഗീത കലാകാരൻ സോപാനര്തനം ശ്രീ അമ്പലപ്പുഴ വിജയകുമാർ ആണ്.
അദ്ദേഹത്തെ പരിചയപ്പെടാം..
കലാരത്‌നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പിന്റെയും വൈക്കം പുതുശ്ശേരി ഓമനയുടെയും മകനാണ്. സോപാനസംഗീതത്തിന്റെ ആദ്യപാഠം അച്ഛനിൽ നിന്നും അഭ്യസിച്ചു.. 30 വർഷങ്ങൾക്കു മുൻപ് പുതുമന മൂടാമ്പാടി ദേവീ ക്ഷേത്രത്തിൽ നിന്നാണ് തുടക്കം.  അമ്പലപ്പുഴ ക്ഷേത്രത്തിൽ  27 വർഷമായി സോപനഗായകനാണ്. പരിഷവാദ്യം,  പഞ്ചവാദ്യം,  കളമെഴുത്തുംപാട്ടും, മരപ്പാണി തുടങ്ങിയ ക്ഷേത്രഅടിയന്തിരകാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. പാരമ്പര്യമായി അമ്പലപ്പുഴ ക്ഷേത്രത്തിലെ അവകാശകുടുംബാംഗമാണ്.

സോപാന സംഗീതത്തിൻ്റെ വടക്കൻ സമ്പ്രദായം ഗുരു  ശ്രീ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിൽ നിന്നഭ്യസിച്ചു. ശാസ്ത്രീയ സംഗീതത്തിൽ ശ്രീ കരുവാറ്റ നടരാജൻ, ശ്രീ അമ്പലപ്പുഴ കൃഷ്ണയ്യർ എന്നിവർ ഗുരുക്കന്മാരാണ്.

സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.

ഗുരുവായൂർ, ശബരിമല, ഹരിപ്പാട് ,മണ്ണാറശ്ശാല തുടങ്ങിയപ്രശസ്തമായ ക്ഷേത്രങ്ങളുൾപ്പെടെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ  സോപാന സംഗീതം അവതരിപ്പിച്ചു വരുന്നു..

12 വർഷത്തിലൊരിക്കൽ  വൈക്കം മഹാദേവക്ഷേത്രത്തിൽ നടക്കുന്ന പ്രശസ്തമായ  വടക്കു പുറത്തു പാട്ടിന്  തുടർച്ചയായ രണ്ടു പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്.
അംഗീകാരങ്ങൾ:

കേരള സർക്കാരിൻ്റെ ‘സോപാനരത്ന”  ബഹുമതി

കേരള കലാമണ്ഡലത്തിൻ്റെ പുരസ്കാരം

കേരള സംഗീത അക്കാദമിയുടെ ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം

2015ൽ ചോറ്റാനിക്കര നാരായണ മാരാർ സുവർണമുദ്ര

തിരുവില്വാമല പാമ്പാടി നാഗരാജപുരസ്കാരം ഗാനഗന്ധർവ്വൻ യേശുദാസിൽ നിന്നു സ്വീകരിച്ചു.

പ്രഥമ ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ സ്മാരക പുരസ്കാരം ഗുരുവായൂരിൽനിന്നു ലഭിച്ചതുൾപ്പെടെ ധാരാളം  അംഗീകാരങ്ങൾ ശ്രീഅമ്പലപ്പുഴ വിജയകുമാറിനു ലഭിച്ചിട്ടുണ്ട്.

ഇപ്പോഴും അമ്പലപ്പുഴ ക്ഷേത്രത്തിലെ അടിയന്തിരം നടത്തി വരുന്നു. ചേരാവള്ളിക്കണ്ടത്ത്  താമസിക്കുന്നു. ഭാര്യ തൃശൂർ നാരായണമംഗലം തനയത്ത് മാരാത്ത് ധന്യ, മക്കൾ ദേവനാരായണൻ, സൂര്യനാരായണൻ.

Register Now

for this informative & Entertaining Session
Click Here