Sanathana School of Life
Learning Never Ends.. Always maintain the attitude of a Student
with Sanathana School of Life
WHY CHOOSE SANATHANA SCHOOL OF LIFE?
ലോകാനുഗ്രഹത്തിനായി നിലകൊള്ളുന്ന ഈശ്വരചൈതന്യം നിറഞ്ഞു നിൽക്കുന്ന സഗുണോപാസനാ കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല; സമൂഹത്തിന്റെ ആത്മീയ-സാംസ്കാരിക-വിദ്യാ കേന്ദ്രങ്ങളായി വര്ത്തിക്കുവാനുള്ള ബാദ്ധ്യതയും ക്ഷേത്രങ്ങൾക്കുണ്ട്. ഈവസ്തുത പൂർണമായും ഉൾക്കൊണ്ടുകൊണ്ടാണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെനവീകരണപദ്ധതി ആവിഷ്ക്കരിച്ചതും, സനാതന ധർമ പാഠശാല, വേദവ്യാസ ഗ്രന്ഥശാല, നക്ഷത്രവനം, ശങ്കരോദ്യാനം എന്നിവയെല്ലാം ക്ഷേത്രനവീകരണ പദ്ധതിയുടെ ഭാഗമായി മാറിയതും. 2007 ലെവിജയദശമി ദിനത്തിൽ ആരംഭിച്ച സനാതന ധർമ പാഠശാലയിൽ 2010 ഏപ്രിൽ മാസം നടന്ന സാരസ്വതം ശില്പശാലയോടുകൂടി സംസ്കൃത പഠനവും വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെസഹകരണത്തോടെ ആരംഭിച്ചു. 2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.

LEARNING PROGRAMS
സംസ്കൃതം, സനാതനധർമം, യോഗാ, വ്യക്തിത്വ വികസനം, സംഗീതം എന്നിവയ്ക്കു അർഹമായ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനപരിപാടിചിട്ടപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതഭാരതിയുടെ കേരളഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനമാണ്സംസ്കൃതപഠനത്തിന് നേതൃത്വം നല്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെയാണ് കുട്ടികൾക്കുള്ള ക്ലാസുകൾക്രമീകരിച്ചിരിക്കുന്നത്. കൂടാതെ താല്പര്യമുള്ളവർക്കായി യോഗാ, ശാസ്ത്രീയ സംഗീത പഠനം, ക്ഷേത്രകലകൾ, അക്ഷരശ്ലോകം എന്നിവയുടെ പരിശീലനവും നടത്തി വരുന്നു.
കുട്ടികള്ക്കുള്ള പഠന പരിപാടികല്ക്ക്പുറമേ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന സംസ്കൃത പഠന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്.
OUR VALUES
Sanathana School of Life News
Covering topics from classes and candidate organization events.