സുഭാഷിതപരിചയം
Sanathana School of Life2024-09-07T10:05:39+05:3028th May - 2020 , 10:30 AM മുതൽ 11:00 AM വരെ , വിഷയം :സുഭാഷിതപരിചയം , നയിക്കുന്നത് : പൈതൃക രത്നം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി . പയ്യന്നൂർ കൈതപ്രം കണ്ണാടി ഇല്ലത്ത് 1967 - ൽ ജനിച്ചു. സംസ്കൃതവിദ്യാഭ്യാസം കാഞ്ചി കാമകോടി പീഠത്തിലും , ഗുരുവായൂർ സംസ്കൃതവിദ്യാപീഠത്തിലും. തുടർന്ന് കാലടി സംസ്കൃതസർവ്വകലാശാലയിൽ നിന്നും Ph.D നേടി. പത്ത് വർഷത്തിലധികം കേന്ദ്രീയ വിദ്യാലയത്തിൽ സംസ്കൃതാധ്യാപകനായിരുന്നു. പിന്നീട് ഒരു വര്ഷം ഹയർ സെക്കണ്ടറിയിലും. 2006 മുതൽ തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് സാഹിത്യ വിഭാഗം അധ്യക്ഷനായി. കഴിഞ്ഞ നാല് വർഷമായി തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിന്റെ പ്രിൻസിപ്പാൾ i/c ആണ്. 35 വർഷത്തിലധികമായി സംസ്കൃതപ്രചാരകരാണ് ഇദ്ദേഹവും സഹധർമ്മിണിയും. ബഹുമതികൾ : പൈതൃകരത്നം, സംസ്കൃതഭാഗവതസപ്‌താഹകോകിലം, ആചാര്യരത്നം, ഭാഗവതരത്നം, ഭാഗവതസാർവ്വഭൗമൻ എന്നീ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ നൂറോളം സെമിനാറുകളിൽ [...]