വിദ്യാർത്ഥികൾക്കായി നവരാത്രി വ്രതാചരണം – Sanathana School of Life

നവരാത്രി വ്രതാചരണ വീഡിയോകളുടെ ഒരുമിച്ചുള്ള ക്രമമായ Playlist

സനാതനസ്കൂൾ ഓഫ് ലൈഫ്  ഒരുക്കുന്ന നവരാത്രിവ്രതാചരണത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ടെലഗ്രാം ഗ്രൂപ്പിലോ, whatsapp ഗ്രൂപ്പിലോ അംഗമാവുക.

ടെലഗ്രാം ഗ്രൂപ്പ് Invitation Link –  https://t.me/joinchat/KdMLhxiPRsD6YDNXJZTPEw

Whatsapp Group Invitation Link  –   https://chat.whatsapp.com/3SliP6JiqwF58zp7IBLE1I

Video : https://youtu.be/X9IKAXk_tgc

സനാതന സ്കൂൾ ഓഫ് ലൈഫ്
തിരുവുംപ്ലാവിൽ ദേവസ്വം , മൂവാറ്റുപുഴ

നവരാത്രി ആചരണം

17 Oct 2020 ശനിയാഴ്‌ച  നവരാത്രി ആരംഭിക്കുകയാണ്.

നവരാത്രിവ്രതാചരണത്തിനുള്ള ഒരുക്കങ്ങൾ നമുക്ക് തലേദിവസം തന്നെ ആരംഭിക്കാം

തലേന്ന്(16th Oct 2020) ചെയ്യേണ്ടവ.
1. വീട്ടിൽ പൂജാമുറിയിലോ, വിളക്ക് വയ്ക്കുന്നതിനു സമീപമോ ഉചിതമായ സ്ഥലം നാളെ മുതൽ രാവിലെയും വൈകിട്ടുമുള്ള നാമജപത്തിനും നമസ്ക്കാരത്തിനുമായി കണ്ടെത്തുക.

2. പൂജാമുറി / വിളക്ക് വയ്ക്കുന്ന സ്ഥലം,അവരവർക്ക് ഉചിതമായരീതിയിൽ അലങ്കരിക്കാവുന്നതാണ്.

3. തലേന്ന്(16th Oct 2020) വൈകിട്ട് മുതൽ ഭക്ഷണ ശുദ്ധി വേണം. (മത്സ്യ /മാംസ / ലഹരി നിർബന്ധമായുംഒഴിവാക്കണം).

സാധിക്കുമെങ്കിൽ  ഒരിക്കലൂണ് ആക്കാവുന്നതാണ്.( പറ്റുന്നവർ മാത്രം).

4. എല്ലാദിവസവും  രാവിലെ സൂര്യോദയത്തിനു മുമ്പായിഎഴുന്നേൽക്കണം,കുളിച്ച് വൃത്തിയായ വസ്ത്രം ധരിച്ച് ചന്ദനം തൊട്ട്  ( ഭസ്മ -ചന്ദന – സിന്ദൂരാദികൾ  ഉണ്ടെങ്കിൽ എല്ലാം ധരിക്കാം.) 6.55 മണിയോടു കൂടി നാമജപ / നമസ്കാര / സരസ്വതീ വന്ദനങ്ങൾക്കായി തയാറാക്കിയ സ്ഥലത്തു പായയോ വൃത്തിയുള്ള ഷീറ്റോ വിരിച്ച് ഇരിക്കുക. വിളക്ക് കൊളുത്തിയിരിക്കണം..

5. നവരാത്രിക്കാലത്ത്   എല്ലാ ദിവസങ്ങളിലും  രാവിലെ  7 മണിക്ക് സനാതന സ്കൂൾ ഓഫ് ലൈഫ് യുട്യൂബ് ചാനലിൽ  നാമജപ / നമസ്ക്കാര സരസ്വതീ വന്ദന വീഡിയോ ലഭ്യമാകും. വീഡിയോയോടൊപ്പം ചെയ്യാവുന്നരീതിയിലാണ്  ഇതു തയ്യാറാക്കിയിട്ടുള്ളത്.
7മണിക്ക് ഇതു സാധിക്കാത്തവർക്ക് പിന്നീടും ചെയ്യാം. എങ്കിലും പരമാവധി എല്ലാവരും ഒരേ സമയത്ത് ചെയ്യുന്നത് ഉത്തമമാണ്.

6. ആദ്യദിനത്തിൽ ആചാര്യവചനവുമായി നമ്മോടൊപ്പം ഗുരുവായൂർ മുൻ മേൽശാന്തിയും ഭാഗവതാചാര്യനുമായ ബ്രഹ്മശ്രീമൂർക്കന്നൂർ ശ്രീഹരിനമ്പൂതിരിയുണ്ടാവും.

7. സമർപ്പണ ശ്ലോകങ്ങൾക്കുശേഷം നമസ്ക്കരിച്ച് എഴുന്നേറ്റ് ബ്രഹ്മീഘൃതം സേവിക്കുന്നവർക്ക് അതു ചെയ്യാവുന്നതാണ്. ഇവിടെ നിന്നും ബ്രഹ്‌മീഘൃതം സ്വീകരിച്ചവർക്ക് 10 ദിവസത്തേയ്ക്കുള്ളതാണ് കൊടുത്തിരിക്കുന്നത്. രാവിലെ മാത്രം 3 ml -ൽ താഴെ അളവ് എടുത്താൽ മതി.

8. ബ്രഹ്മീഘൃതം എല്ലാവർക്കും ലഭ്യമല്ലെന്നറിയാം. നിർബന്ധവുമില്ല. പകരംവിളക്ക് കൊളുത്തുന്നിളത്ത് ഒരു ചെറിയ പാത്രത്തിലോ കിണ്ടിയിലോ ശുദ്ധജലം കരുതിയാൽ സമർപ്പണ ശേഷം തീർത്ഥമായി സേവിക്കാം. തുളസിപ്പൂവ് ലഭ്യമായവർക്ക് തീർത്ഥത്തിൽ തുളസിപ്പൂവിട്ട് തുളസീ തീർത്ഥമായും സേവിക്കാം.

എല്ലാ ദിവസവും ഇതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.

Note: ഏതെങ്കിലും വിധേനയുള്ള അശുദ്ധിയാൽ നവരാത്രി വ്രതാചരണം തുടരാൻ കഴിയാതെ വന്നാൽ തുടരാറായിക്കഴിയുമ്പോൾ മുടങ്ങിയ ദിവസങ്ങളുടെ അത്രയും ദിവസങ്ങൾ കൂടി വ്രതമാചരിച്ച് വ്രതപൂർത്തി വരുത്താവുന്നതാണ്.

സംശയങ്ങൾ 9048105395-ൽ Whatsapp മെസേജ് ആയോ voice മെസേജ് ആയോ മാത്രം അയയ്ക്കു ക. കാളുകൾ പരമാവധി ഒഴിവാക്കുമല്ലോ🙏

Subscribe to get videos:

www.youtube.com/c/sanathanaschooloflife

Website:

www.sanathanaschool.com

Page (Navarathri2020) : https://sanathanaschool.com/navarathri2020/

സനാതനസ്കൂൾ ഓഫ് ലൈഫ്  ഒരുക്കുന്ന നവരാത്രിവ്രതാചരണത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ടെലഗ്രാം ഗ്രൂപ്പിലോ, whatsapp ഗ്രൂപ്പിലോ  അംഗമല്ലെങ്കിൽ അംഗമാവുക. ഏതെങ്കിലുമൊന്നിൽ അംഗമായാൽ മതിയാവും

ടെലഗ്രാം ഗ്രൂപ്പ് Invitation Link –  https://t.me/joinchat/KdMLhxiPRsD6YDNXJZTPEw

Whatsapp Group Invitation Link  –   https://chat.whatsapp.com/3SliP6JiqwF58zp7IBLE1I

Video : https://youtu.be/X9IKAXk_tgc

ഈ സന്ദേശം പരമാവധി ആളുകളിലേക്ക്‌ എത്തുവാനായി  Share  ചെയ്യുമല്ലോ ……🙏