
ശ്രീ സൂര്യൻ അയ്യർ പനമണ്ണ ആണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്. മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫും ഗീതാ പ്രചാരക സമിതിയും സംയുക്തമായി ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച സനാതന ധർമ്മപരിചയം ക്ലാസ്സുകളുടെ പുസ്തകരൂപമാണ് 900 പേജുകൾ ഉള്ള സനാതനസുധ
കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിലെ പ്രസരം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ് , ഗീതാപ്രചാരക സമിതി, തൃക്കൈക്കാട്ട് സ്വാമിയാർ മഠം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഗ്രന്ഥകർത്താവിനെയും പരിഭാഷകനെയും ഇതിനായി പ്രയത്നിച്ച പ്രസാധകസമിതിയെയും ഗവർണർ അഭിനന്ദിച്ചു.