Upcoming Courses

അക്ഷരശ്ലോക ആസ്വാദനവേള

2020-05-05T09:50:55+05:30

മെയ് 6  ബുധൻ  -- രാവിലെ  10:45 - 11 : 30 അക്ഷരശ്ലോകആസ്വാദനവേള അക്ഷരശ്ലോകം എന്ന സാഹിത്യ/ ഭാഷാ വിനോദത്തെ അടുത്തറിയുവാനും ആസ്വദിക്കുവാനും ഒരവസരം. സനാതനാ സ്കൂൾ ഓഫ് ലൈഫിന്റെ 26-ാമത് ഓൺലൈൻ സെഷനിൽ അതിഥികളായെത്തുന്നത് അക്ഷരം ശ്ലോകക്കളരിയിലെ ഗുരുക്കൻമാരായ സരസമ്മ ടീച്ചർ, സുധീർ സർ എന്നിവരും ശിഷ്യരും .

അക്ഷരശ്ലോക ആസ്വാദനവേള2020-05-05T09:50:55+05:30

കലയെ അറിയൂ … കലാകാരനെയും ..ശ്രീ അമ്പലപ്പുഴ വിജയകുമാർ..സോപാനസംഗീതം

2020-05-02T15:25:43+05:30

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ  ഇരുപത്തിയഞ്ചാമത്‌ ഓൺലൈൻ സെഷനിൽ "കലയെ അറിയൂ .... കലാകാരനെയും"  എന്ന വിഭാഗത്തിൽ മെയ് 5  ചൊവ്വാഴ്ച  (10:30 to 11:15 AM )നമ്മുടെ  അതിഥിയായെത്തുന്നത്  പ്രശസ്ത സോപാനസംഗീത കലാകാരൻ സോപാനര്തനം ശ്രീ അമ്പലപ്പുഴ വിജയകുമാർ ആണ്. അദ്ദേഹത്തെ പരിചയപ്പെടാം.. കലാരത്‌നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പിന്റെയും വൈക്കം പുതുശ്ശേരി ഓമനയുടെയും മകനാണ്. സോപാനസംഗീതത്തിന്റെ ആദ്യപാഠം അച്ഛനിൽ നിന്നും അഭ്യസിച്ചു.. 30 വർഷങ്ങൾക്കു മുൻപ് പുതുമന മൂടാമ്പാടി ദേവീ ക്ഷേത്രത്തിൽ നിന്നാണ് തുടക്കം.  അമ്പലപ്പുഴ ക്ഷേത്രത്തിൽ  27 വർഷമായി സോപനഗായകനാണ്. പരിഷവാദ്യം,  പഞ്ചവാദ്യം,  കളമെഴുത്തുംപാട്ടും, മരപ്പാണി തുടങ്ങിയ ക്ഷേത്രഅടിയന്തിരകാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. പാരമ്പര്യമായി അമ്പലപ്പുഴ ക്ഷേത്രത്തിലെ അവകാശകുടുംബാംഗമാണ്. സോപാന സംഗീതത്തിൻ്റെ വടക്കൻ സമ്പ്രദായം ഗുരു  ശ്രീ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിൽ നിന്നഭ്യസിച്ചു. ശാസ്ത്രീയ സംഗീതത്തിൽ ശ്രീ കരുവാറ്റ നടരാജൻ, ശ്രീ അമ്പലപ്പുഴ കൃഷ്ണയ്യർ എന്നിവർ ഗുരുക്കന്മാരാണ്. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഗുരുവായൂർ, ശബരിമല, ഹരിപ്പാട് ,മണ്ണാറശ്ശാല തുടങ്ങിയപ്രശസ്തമായ ക്ഷേത്രങ്ങളുൾപ്പെടെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ  സോപാന സംഗീതം അവതരിപ്പിച്ചു വരുന്നു.. 12 വർഷത്തിലൊരിക്കൽ  [...]

കലയെ അറിയൂ … കലാകാരനെയും ..ശ്രീ അമ്പലപ്പുഴ വിജയകുമാർ..സോപാനസംഗീതം2020-05-02T15:25:43+05:30

കലയെ അറിയൂ … കലാകാരനെയും ..

2020-05-01T16:46:02+05:30

മെയ് 2 ശനിയാഴ്ച രാവിലെ 10:30 മുതൽ 11 വരെ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ 23-ാമത് ഓൺ ലൈൻ സെഷനിൽ കലയെ അറിയൂ ... കലാകാരനെയും .. പ്രശസ്ത ചാക്യാർ കൂത്ത് കലാകാരൻ അതിഥിയായെത്തുന്നു. വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാർ സ്വദേശത്തും വിദേശത്തുമായി ഏഴായിരത്തിലധികം വേദികളിൽ കുത്തും പാഠകവും അവതരിപ്പിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി സെമിനാറുകളിൽ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മഹാകവി ഭാസന്റെ ഊരുഭംഗം നാടകം, ബോധായനന്റെ ഭഗവദ്ദജ്ജുകം പ്രഹസനം, മാടമ്പിന്റെ അമൃതസ്യ പുത്ര എന്ന നോവൽ, ആശാന്റെ കരുണ, സ്വാമി വിവേകാനന്ദൻ , രാധാമാധവം, ശ്രീശങ്കര ചരിതം എന്നിവ ചാക്യാർ കൂത്തിൽ ചിട്ട ചെയ്ത് അവതരിപ്പിച്ച് രാജ്യാന്തര പ്രശസ്തി നേടി. ഹാസ്യരസത്തിന്റെ അഭിനയം ചാക്യാർ കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ശാസ്ത്രീയ കലാരംഗത്തെ മികച്ച പി എച്ച്.ഡി പ്രബന്ധത്തിന് ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് കാലടി ഏർപ്പെടുത്തിയിട്ടുള്ള ആഗമാനന്ദ [...]

കലയെ അറിയൂ … കലാകാരനെയും ..2020-05-01T16:46:02+05:30

കാവ്യകേളി ആസ്വാദനക്കളരി

2020-04-29T16:43:13+05:30

സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിക്കുന്ന 21-ാമത് ഓൺലൈൻ സെഷനിൽ ( 29 ഏപ്രിൽ 10:30 AM) കവിതാരാമത്തിലെ സരസമ്മടീച്ചറും ആറു ശിഷ്യരുമാണ് അതിഥികൾ. ഈ കാവ്യകേളി ആസ്വാദനക്കളരിയിലേക്ക് എല്ലാവർക്കും സ്വാഗതം . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങൾ അറിയിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. അംഗമാവാൻ ഇതുവരെ അംഗമല്ലാത്തവർ താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പ് Invite Link click ചെയ്യുക. https://chat.whatsapp.com/LlgU20yTy5eH68JVQrgyKs കാവ്യാസ്വാദനക്കളരിയിലെ ഗുരുനാഥയെയും ശിഷ്യരെയും പരിചയപ്പെടാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. https://youtu.be/Q0Ri8sFcPDk

കാവ്യകേളി ആസ്വാദനക്കളരി2020-04-29T16:43:13+05:30
Go to Top