സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ വർഷത്തെ ക്ലാസ്സുകളുടെ ഉദ്‌ഘാടനം
Narayana Sarmma2024-09-07T10:05:14+05:30സനാതന സ്കൂൾ ഓഫ് ലൈഫിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ വർഷത്തെ ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്‌ഘാടനം ഒക്ടോബർ 26 വിജയദശമി ദിനത്തിൽ 11 :30 നു നിർവഹിക്കപ്പെടുന്നു . Youtube Link : https://youtu.be/MGKHkUf8_lQ https://youtu.be/MGKHkUf8_lQ ഉദ്ഘാടന ക്ലാസ് നയിക്കുന്നത് ബ്രഹ്മചാരി സുധീർ ചൈതന്യ, ചിന്മയ മിഷൻ കോട്ടയം. ചിന്മയ അന്തർദേശീയ കേന്ദ്രം, പിറവത്തിന്റെ കോട്ടയം ശാഖയുടെ മേൽനോട്ടം വഹിക്കുന്ന ബ്രഹ്മചാരി സുധീർ ചൈതന്യ ചിന്മയ മിഷന്റെ യുവജന സംഘടനയായ ചിന്മയ യുവകേന്ദ്രത്തിന്റെ നാഷണൽ കൗണ്സിൽ മെമ്പർ ആണ്. ഉദ്‌ഘാടനക്ലാസ്സ് വിജയദശമി ദിനത്തിൽ (ഒക്ടോബര് 26 ) രാവിലെ 11:30നു സനാതനസ്കൂൾ ഓഫ് ലൈഫ് യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കും. തുടർന്നുള്ള ക്ലാസുകൾ സനാതനസ്കൂൾ ഓഫ് ലൈഫിനായി തയാറാക്കിയിട്ടുള്ള ഒരു മൊബൈൽ ആപ്പ്ളിക്കേഷൻ വഴിയാകും നടത്തുക. തുടക്കത്തിൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സുകളും ഭാവിയിൽ മുതിർന്നവർക്കുൾപ്പെടെയുള്ള എല്ലാ ക്ലാസ്സുകളും മൊബൈൽ അപ്ലിക്കേഷൻ വഴി മാത്രമായിരിക്കും നടത്തുക.. ക്‌ളാസ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ യഥാസമയം അറിയുന്നതിനായും മൊബൈൽ ആപ്പ്ളിക്കേഷന് ഉപയോഗിച്ച് പങ്കെടുക്കുന്നതിനായും താഴെക്കൊടുത്തിരിക്കുന്ന [...]