ഇന്ത്യൻ ജനാധിപത്യം ഭാരതീയ ദർശനത്തിലധിഷ്ഠിതമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Narayana Sarmma2023-06-25T15:42:31+05:30ഇന്ത്യൻ ജനാധിപത്യം ഭാരതീയ ദർശനത്തിലധിഷ്ഠിതമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ ജിവജാലങ്ങളെയും സമഭാവനയോടെ കാണുന്ന ദർശനമാണത്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും ദാനം ചെയ്യാനും സഹജീവികളോട് കരുണ പുലർത്താനും കഴിയുകയെന്നതാണ് അതിന്റെ മഹത്വം. ഇന്റർ നെറ്റിലൂടെ ലോകത്തെ പരസ്പം ബന്ധിപ്പിക്കാമെങ്കിൽ ആത്മാവ്‌കൊണ്ട് ജീവജാലങ്ങളെ ബന്ധിപ്പിക്കാമെന്ന് മനസ്സിലാക്കാൻ എന്താണ് പ്രയാസം. ഈ സ്പിരിച്വൽ കണക്ടിവിറ്റിയേക്കുറിച്ചാണ് നമ്മുടെ ആചര്യൻമാർ വിശദീകരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽനടന്ന വിജ്ഞാന വിചാരസദസ്സിന്റെ സമാപനസഭയിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സംസ്കൃത പണ്ഡിതനും റിട്ട. കോളേജ് പ്രൊഫസറുമായ ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി ലോക്ക് ഡൌൺ സമയത്ത് ഓൺലൈൻ ആയി നടത്തിയ സനാതനധർമപരിചയം ക്ലാസ്സുകളുടെ സമാഹാരമായ സനാതനസുധ എന്ന പുസ്തകവുമായി ബന്ധപ്പെട്ടും, വേദോപനിഷത്തുകൾ പഠനപരിപാടിയുടെ 101 ക്ലാസുകൾ പൂർത്തിയായതിന്റെയും ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. സനാതനസ്കൂൾ ഓഫ് ലൈഫ് - മൂവാറ്റുപുഴ, ഗീതപ്രചാരകസമിതി [...]