ശ്രീമദ്ഭാഗവത ദ്വാദശാഹയജ്‌ഞം
Narayana Sarmma2020-10-13T18:11:26+05:30ശ്രീമംഗലത്ത് ഭാഗവതസത്സംഗ സമിതിയുടെയും കറുകടം നൈമിശാരണ്യം ഭാഗവതക്കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ, ബന്ധപ്പെട്ട whatsapp കൂട്ടായ്മകളിലായി ശ്രീമദ്ഭാഗവത ദ്വാദശാഹയജ്‌ഞം ഒക്ടോബർ 1 മുതൽ 13 വരെ നടക്കും. ഭാഗവതാചാര്യൻ ബ്രഹ്മശ്രീ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരി, ശ്രീ സജീവ് മംഗലത്ത്, ശ്രീമതി ഹരിപ്രിയ എന്നീ ഭാഗവതോപാസകരോടൊപ്പം വിവിധ ഭാഗവതാചാര്യന്മാരും പഠിതാക്കളും ഇതിൽ പങ്കെടുക്കും. .വിവിധ ഗ്രൂപ്പുകളിലായി എഴുനൂറോളം ഭാഗവതാസ്വാദകർ ഈ ഭാഗവതാമൃതം നുകരുവാനായുണ്ടാവും. സാധാരണ ഭാഗവതസപ്‌താഹങ്ങളിൽ സമയപരിമിതിയാൽ വിശദമാക്കാൻ കഴിയാതെ വരാറുള്ള പലഭാഗങ്ങളും ഇവിടെ വിശദമായി പ്രതിപാദിക്കപ്പെടുന്നു എന്നതാണ് ഒരു പ്രത്യേകത. എല്ലാ ഭാഗവതപ്രേമികൾക്കും സ്വാഗതം.... ഭാഗവതദ്വാദശാഹയജ്ഞ ഓഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സനാതനസ്കൂൾ ഓഫ് ലൈഫിന്റെ ഈ പേജിലും ഓഡിയോ ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതാണ്... നമുക്ക് ഭാഗവതാമൃതം നുകരാം... പകരാം.... ഭഗവദ്‌സേവയിൽ..... ശ്രീമദ് ഭാഗവത ദ്വാദശാഹ യജ്ഞം തീയതി പാരായണ ഭാഗം Audio Link 2020 ഒക്ടോബർ 1 ശ്രീമദ് ഭാഗവത മാഹാത്മ്യം ആമുഖം - ശ്രീ സജീവ് എം എസ് മംഗലത്ത് Audio Link_01 ശ്രീമദ്ഭാഗവതമാഹാത്മ്യ പാരായണം - പത്മപുരാണം അദ്ധ്യായം 1 ബ്രഹ്മശ്രീ [...]