അക്ഷരശ്ലോകം പഠിക്കാം…
ശ്രീമതി രമ വടശ്ശേരിയുടെ ശിക്ഷണത്തിൽ അക്ഷരശ്ലോകം പഠിക്കാം…
താല്പര്യമുള്ളവർ പേര്, വയസ്സ്, സ്ഥലം  എന്നിവ സഹിതം 9847196060 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജ് അയക്കുക.
ഔപചാരികമായി ക്ലാസ് 2020 നവംബർ 12 ന് ആരംഭിച്ചു.. പഠിപ്പിച്ച ശ്ലോകങ്ങൾ  ചുവടെ :

Date Shlokam Remarks Audio Link
1 അക്ഷരത്തിരി കൊളുത്തിയെന്നക –
ത്തക്ഷരാത്മിക വസിക്ക നിത്യവും
അക്ഷയം പൊഴിയുമക്കടാക്ഷമെൻ
രക്ഷയായ് വരുവതിന്നു കൂപ്പിടാംരമ വടശ്ശേരി

സരസ്വതീ വന്ദനമാണ്.

വൃത്തം : രഥോദ്ധത

AudioLink01

2 വൃത്തം – ഉപേന്ദ്രവജ്ര

AudioLink02

3 (ഒറവങ്കര ) വൃത്തം:സ്രഗ്ദ്ധര AudioLink03
4 ഈടേറിടും മഹിഷസുംഭനിസുംഭ ദൈത്യ –
ക്കാടേറെ മുഷ്ക്കൊടു കരിച്ച മഹാമഹസ്സേ!
പാടേ മമാർത്തിഭരമാം ചെടി ഭസ്മമാക്കി –
ക്കൂടേ നിനക്കതിനു വല്ല ഞെരുക്കമുണ്ടോ?
(ദേവീസ്തവം) (ഒടുവിൽ)
വൃത്തം : വസന്തതിലകം
AudioLink04
5 ഇതിലെഴുതിയിരിക്കും
മാമകേ നാമധേയേ -പ്രതിദിനമൊരു വർണ്ണം
വീതമായെണ്ണണം നീ

അതിനുടയ സമാപ്താ-
വസ്മദീയാവരോധം

മതിമുഖി ദയിതേ ത്വാം
നേതുമാളെത്തുമന്ന്

ശാകുന്തളം പരിഭാഷ. വൃത്തം : മാലിനി AudioLink05
6 ഇല്ലാതായ് ശര,മപ്പൊഴർജ്ജുനനുമാ_
കാന്തൻെറ മണ്ടയ്ക്കുപോർ_
വില്ലാലോങ്ങിയടിക്കെയദ്രിജ തടു__
ത്തില്ലാപ്പെരും വില്ലനെ;
തല്ലാൽ വല്ലഭനല്ലൽ തെല്ലു
പിണയാ മെന്നാൽ, ജടയ്ക്കുള്ളിലു-
ണ്ടല്ലോ ഗംഗ, യിതല്ലി തക്ക,മടിയ
ക്കള്ളിക്കു കൊള്ളിക്കുവാൻ?
(അമ്പത്തൊന്നക്ഷരാളി)എൻ,കെ.ദേശം)
വൃത്തം : ശാർദ്ദൂലവിക്രീഡിതം
AudioLink06
7 ഉല്ലസിപ്പു യമുനാതടത്തിലും

നല്ലഗോപവനിതാകുചത്തിലും

അല്ലലറ്റമുനിതന്റെഹൃത്തിലും

മല്ലവൈരി മരുദാലയത്തിലും

(വാഴകുന്നം)

വൃത്തം : രഥോദ്ധത

AudioLink07
8 ഉരച്ചരക്കിലും മണം പരത്തീടുന്നു ചന്ദനം

ഉരുക്കിയാഞ്ഞടിക്കിലും തിളങ്ങിടുന്നു കാഞ്ചനം

മുറിക്കിലും തരുന്നു മാധുരീരസം കരിമ്പിനം

മരിക്കിലും വിടാ നിജസ്വഭാവശൈലി സജ്ജനം

എൻ.കെ ദേശം
വൃത്തം : പഞ്ചചാമരം
AudioLink08
9 ഉണ്ണിക്കാലിൽച്ചിലമ്പും,പുരികുഴലിൽമയിൽപ്പീലിയുംകാതിൽഞാത്തും ,
കണ്ണിൽകാരുണ്യവായ്പ്പും,ചൊടിയിൽമുരളിയും,നെറ്റിയിൽപൊട്ടുമായി
വിണ്ണിൻനാഥർക്കുകണ്ണിൽക്കടിയരുളിടുമാറർക്കജാതീരഭൂവിൻ
മണ്ണിൽക്രീഡിച്ചിടുന്നൂ ശ്രുതിവിചിതപരബ്രഹ്മമാകാരമേന്തി.
ഓട്ടൂർഉണ്ണിനമ്പൂതിരിപ്പാട്

വൃത്തം : സ്രഗ്ദ്ധര

AudioLink09