28th May  – 2020 , 10:30 AM മുതൽ 11:00 AM വരെ ,
വിഷയം :സുഭാഷിതപരിചയം ,
നയിക്കുന്നത് : പൈതൃക രത്നം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി .

പയ്യന്നൂർ കൈതപ്രം കണ്ണാടി ഇല്ലത്ത് 1967 – ൽ ജനിച്ചു. സംസ്കൃതവിദ്യാഭ്യാസം കാഞ്ചി കാമകോടി പീഠത്തിലും , ഗുരുവായൂർ സംസ്കൃതവിദ്യാപീഠത്തിലും. തുടർന്ന് കാലടി സംസ്കൃതസർവ്വകലാശാലയിൽ നിന്നും Ph.D നേടി. പത്ത് വർഷത്തിലധികം കേന്ദ്രീയ വിദ്യാലയത്തിൽ സംസ്കൃതാധ്യാപകനായിരുന്നു. പിന്നീട് ഒരു വര്ഷം ഹയർ സെക്കണ്ടറിയിലും. 2006 മുതൽ തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് സാഹിത്യ വിഭാഗം അധ്യക്ഷനായി. കഴിഞ്ഞ നാല് വർഷമായി തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിന്റെ പ്രിൻസിപ്പാൾ i/c ആണ്.

35 വർഷത്തിലധികമായി സംസ്കൃതപ്രചാരകരാണ് ഇദ്ദേഹവും സഹധർമ്മിണിയും.

ബഹുമതികൾ :

പൈതൃകരത്നം, സംസ്കൃതഭാഗവതസപ്‌താഹകോകിലം, ആചാര്യരത്നം, ഭാഗവതരത്നം, ഭാഗവതസാർവ്വഭൗമൻ എന്നീ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ നൂറോളം സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.

ആദ്ധ്യാത്‌മികരംഗത്ത് ഭാഗവതം, ഭഗവദ്ഗീത, രാമായണം, ശിവപുരാണം, തുടങ്ങിയവയുടെ ആദ്ധ്യാത്‌മിക യജ്ഞങ്ങൾ നടത്തിവരുന്നു. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയാണ് ഗുരുനാഥൻ. ഡോ. ജി ഗംഗാധരൻ നായർ ആണ് സംസ്കൃതത്തിലെ ഗുരുനാഥൻ.

കുടുംബത്തെക്കുറിച്ച് :

കേരളാ യൂണിവേഴ്സിറ്റി സെന്റർ ഫോർ വേദാന്തിക് സ്റ്റഡീസ് ഡയറക്ടർ ആണ് ഭാര്യ ഡോ. സി.എൻ. വിജയകുമാരി.
മൂന്നുകുട്ടികൾ – നിവേദിത(BAMS വിദ്യാർത്ഥി), സമന്വിത (എട്ടാം ക്ലാസ് വിദ്യാർത്ഥി ), ദീക്ഷിത് (മൂന്നര വയസ്സ്). ദീക്ഷിത് മുതൽ മുത്തശ്ശി വരെയുള്ള എല്ലാവരും പരസ്പരം സംസ്കൃതത്തിലാണ് സംസാരിക്കുന്നത്. മാതൃഭാഷ സംസ്‌കൃതം. സംസ്‌കൃതം സരളമാണെന്നും എല്ലാവര്ക്കും സംസാരിക്കുവാൻ സാധിക്കുമെന്നും ലോകത്തോട് പറയാനാണ് ഈ കുടുംബം ഇങ്ങനെയൊരു സങ്കല്പമെടുത്തതും യാഥാർഥ്യമാക്കിയതും.

ആകാശവാണിയിൽ വിവിധപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവർഷം മുൻപ് മുതൽ അമൃത TV യിലെ ഉദയാമൃതത്തിൽ സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. ജനം TV യിലെ ത്രിസന്ധ്യ, അമൃത TV യിലെ ശ്രേഷ്ഠഭാരതം Reality Show എന്നിവയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് ഡോ. കെ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി.

Click Here

REGISTER NOW

A Right Choice For an Exciting
Click Here