സംസ്കൃതം…
അത് ചിലർക്ക് ഒരു ഭാഷയാണ്…
ചിലർക്ക് ഒരു സംസ്കാരമാണ്…
മറ്റു ചിലർക്ക് സംസ്കാരത്തിൻ്റെ ഭാഷയാണ്….
നിങ്ങൾക്കറിയാമോ…
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പഠിക്കാനാഗ്രഹിക്കുന്ന ഭാഷ ഏതാണെന്ന്….
നിങ്ങൾക്കറിയാമോ…
ഇംഗ്ലീഷ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സർവ്വകലാശാലകൾ ഉള്ള ഭാഷ ഏതാണെന്ന്…
നിങ്ങൾക്കറിയാമോ….
ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്ന് ആദ്യം പറഞ്ഞത് ഏത് ഭാഷയിലാണെന്ന്…
നിങ്ങൾക്കറിയാമോ…
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഭാഷ ഏതാണെന്ന്….
നിങ്ങൾക്കറിയാമോ…. ലോകത്തിലെ ആദ്യത്തെ കാവ്യവും ആദ്യത്തെ ഇതിഹാസവും ഏത് ഭാഷയിലായിരുന്നെന്ന്….
സംസ്കൃതം!!!
അതാണ് ആ ഭാഷ… ഭാരതത്തിൻ്റെ സംസ്കാരമെന്തെന്നറിയാൻ സംസ്കൃതം പഠിച്ചേ മതിയാവൂ… വീട്ടിലിരുന്ന് ഏറ്റവും ലളിതമായി സംസ്കൃതം പഠിക്കാൻ ഒരവസരം… അതും മലയാളത്തിൽ സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈൻ പഠനപരിപാടിയിലൂടെ ധർമ്മശാല യൂട്യൂബ് ചാനലിൽ …
ദിവസവും അരമണിക്കൂർ മാറ്റിവയ്ക്കൂ..
സംസ്കൃതമാധുര്യം നുണയൂ…
-
ശർമ്മാജി പുരസ്ക്കാരം 2021 Dr. P.K.Sankaranarayanan,
ഡോ. പി.കെ. ശങ്കരനാരായണൻ 1999 മുതൽ ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ സംസ്കൃതാധ്യാപകനാണ്.
സ്കൂൾ അധ്യാപകൻ ആവുന്നതിനു മുൻപു തന്നെ സംസ്കൃത അധ്യാപന - പ്രചരണ രംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശ്രീ ശങ്കരനാരായണൻ . അരയൻ കാവ് പുതുമാമന കുടുംബത്തിൽ ജനനം .അച്ഛൻ കൃഷ്ണൻ നമ്പൂതിരിപ്പാട് ,അമ്മ ശ്രീദേവി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സംസ്കൃത പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി പണ്ഡിതരത്നം വി കൃഷ്ണ ശർമ്മയുടെയും , ഡോ.ജി.ഗംഗാധരൻ നായരുടെയും, പത്മശ്രീ ചമു കൃഷ്ണശാസ്ത്രിയുടെയും പ്രേരണയാൽ സംസ്കൃത സംഭാഷണാന്ദോളനത്തിൻ്റെ മുഴുവൻ സമയ പ്രവർത്തകനായി .കേരളത്തിൻ്റെ വിവിധ ഗ്രാമങ്ങളിൽ 100 ലധികം സംസ്കൃത സംഭാഷണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഓൺലൈനായി ഇപ്പോഴും പൊതു സമൂഹത്തെ സംസ്കൃതം പഠിപ്പിക്കുന്നു.
അകവൂർ സ്കൂൾ അധ്യാപകനായി പ്രവർത്തിക്കുമ്പോഴും തൻ്റെ പ്രവർത്തനം വിദ്യാലത്തിൽ മാത്രം ചുരുക്കാതെ ഇദ്ദേഹം മുന്നോട്ട് നയിച്ചിരുന്നു.2001- 2005 , 2015 കാലയളവിൽ പാO പുസ്തക സമിതി അഗമായും , സംസ്ഥാന കരിക്കുലം ഫോർമേഷൻ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ടു്.
വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ,പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അധ്യാപക സംഘടനാ പ്രവർത്തനത്തിലും ബദ്ധശ്രദ്ധനായിരുന്നു.
വിദ്യാലയത്തിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ നവീനത കൊണ്ടുവരുന്നതിൽ ശങ്കരനാരായണൻ്റെ പ്രവർത്തനാനുഭവം വിലപ്പെട്ടതാണ്.
ഒട്ടേറെ ആകർഷക പരിപാടികൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടപ്പിലാക്കാൻ കഴിഞ്ഞതായി സഹപ്രവർത്തകർ പറയുന്നു.
2010 ൽ കാലടി ശ്രീശങ്കര സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നു് " ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ സംസ്കൃതപഠനം- ഒരു രൂപരേഖ " എന്ന വിഷയത്തിൽ ഡോ.സി.എം. നീലകണ്ഠൻ്റെ ഗൈഡൻസിൽ PhD ബിരുദം നേടി. കേരളത്തിലെ ഗുരുകുല - കളരി -വിദ്യാശാലകളെപ്പറ്റിയും സംസ്കൃത-വിദ്യാഭ്യാസ കമ്മീഷനുകളെപ്പറ്റിയുമുള്ള സമഗ്രാന്വേഷണമാണ് ഈ ഗവേഷണ പ്രബന്ധമെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തിയിട്ടുണ്ട്.
2016 ൽ കാലടി ആഗമാനന്ദ ട്രസ്റ്റ് സംസ്കൃത പ്രചാരകർക്ക് നൽകുന്ന ആഗമാനന്ദപുരസ്കാരം ലഭിച്ചു.
കൊച്ചി- FM, തൃശ്ശൂർ ആകാശവാണി കേന്ദ്രത്തിലൂടെയും 30 ലധികം സുഭാഷിതങ്ങളും പ്രഭാണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രാമായണ മാസത്തോടനുബന്ധിച്ച് ധർമ്മശാല യുടൂബ് ചാനൽ വഴി എല്ലാ ദിവസവും വാൽമീകി രാമായണത്തിലെ സുഭാഷിതങ്ങൾ കേൾപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. മാതൃഭൂമി വിദ്യാപേജിലും ,കേസരി വീക്കിലിയിലും ,ജന്മഭൂമി ദിനപത്രത്തിലും ,മറ്റ് സോവിനീറുകളിലുമായി 50 ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കേരള- മഹാത്മാഗാന്ധി - കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ സംസ്കൃത വിഭാഗം നടത്തിയിട്ടുള്ള അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
2021 ൽ സംസ്കൃതഭാരതി സംസ്കൃതാധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള വി.കൃഷ്ണ ശർമ്മ പുരസ്കാരം ശ്രീ ഡോ. പി.കെ.ശങ്കരനാരായണനു സമ്മാനിക്കുമ്പോൾ അർഹതക്കുള്ള അംഗീകാരം തന്നെയാണ്..
അധ്യാപനം വിദ്യാലയത്തിൽ മാത്രം ഒതുങ്ങുന്നതാവരുത്, ഒരു സമൂഹത്തിൻ്റെ മുഴുവൻ പരിവർത്തനത്തിനു ഹേതുവാകണം ഓരോ അധ്യാപകനും എന്ന തത്വം അന്വർത്ഥമാക്കുന്ന ജീവിതത്തിന് ഉടമയായ ശ്രീ ശങ്കരനാരായണൻ മാഷ് ആദരിക്കപ്പെടുമ്പോൾ, ഇത് സംസ്കൃത സമാജത്തിന് ഒരു സന്ദേശം കൂടി ആവുകയാണ്..... ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. ഇദ്ദേഹത്തിൻ്റെ സേവനം ഇനിയും ഈ രംഗത്ത് കൂടുതൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... കൊണ്ട് ശങ്കരനാരായണൻ സാറിനും കുടുംബത്തിനും ധർമ്മശാലയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ.... -
#ലളിതാ_സഹസ്രനാമ_സമീക്ഷ_16 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_15 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_14 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_13 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_12 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_11 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_10 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_9 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_8 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_7 #celebratingsanskrit #dr_M_V_Natesan
-
#ലളിതാ_സഹസ്രനാമ_സമീക്ഷ_6 #celebratingsanskrit #dr_M_V_Natesan
സംസ്കൃതപാഠം1 (PART-1)
സംസ്കൃതപാഠം 2 (PART- 2)
https://youtu.be/s2xlgflRukQ
സംസ്കൃതപാഠം 3 (PART- 3)
സംസ്കൃതപാഠം 4 (PART- 4)
സംസ്കൃതപാഠം 5 (PART- 5)
https://youtu.be/wkgfdNCKGZ4
സംസ്കൃതപാഠം – 6 (PART- 6)
https://youtu.be/IbpVnLQLZ_c
സംസ്കൃതപാഠം – 7 (PART-7)
https://youtu.be/rypxXCAURRA
സംസ്കൃതപാഠം -8 (PART- 8)
https://youtu.be/rypxXCAURRA
സംസ്കൃതപാഠം -9 (PART- 9)
https://youtu.be/oLefxuFuqpI
സംസ്കൃതപാഠം 10 (PART-10)
https://youtu.be/WmXx55E386Q
സംസ്കൃതപാഠം – 11 (PART-11)
https://youtu.be/sGoIXxjmZrM
സംസ്കൃതപാഠം – 12 (PART-12)
സംസ്കൃതപാഠം – 13 (PART-13)
സംസ്കൃതപാഠം 14 (PART-14)
https://youtu.be/SU65sqBOmjo
സംസ്കൃതപാഠം 15 (PART-15)
https://youtu.be/7CqUW9RD15s
സംസ്കൃതപാഠം 16 (PART-16)
സംസ്കൃതപാഠം 17 (PART-17)
സംസ്കൃതപാഠം 18 (PART-18)
https://youtu.be/doc4Cyi2dvA
സംസ്കൃതപാഠം 19 (PART-19)
https://youtu.be/i977X7l0io8
സംസ്കൃതപാഠം 20 (PART- 20)
https://youtu.be/vijknXeOECs
സംസ്കൃതപാഠം 21 (PART- 21)
സംസ്കൃതപാഠം 22 (PART- 22)https://youtu.be/irS6u9Khu9c
സംസ്കൃതപാഠം 23 (PART- 23)
https://youtu.be/IlZLyyl7wwE
സംസ്കൃതപാഠം 24 (PART- 24)
https://youtu.be/9zvFxp0Mmlg
സംസ്കൃതപാഠം 25 (PART- 25)
https://youtu.be/d44nSg0RPXA