
സോപാന സംഗീതത്തിൻ്റെ വടക്കൻ സമ്പ്രദായം ഗുരു ശ്രീ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിൽ നിന്നഭ്യസിച്ചു. ശാസ്ത്രീയ സംഗീതത്തിൽ ശ്രീ കരുവാറ്റ നടരാജൻ, ശ്രീ അമ്പലപ്പുഴ കൃഷ്ണയ്യർ എന്നിവർ ഗുരുക്കന്മാരാണ്.
സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ഗുരുവായൂർ, ശബരിമല, ഹരിപ്പാട് ,മണ്ണാറശ്ശാല തുടങ്ങിയപ്രശസ്തമായ ക്ഷേത്രങ്ങളുൾപ്പെടെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ സോപാന സംഗീതം അവതരിപ്പിച്ചു വരുന്നു..
കേരള സർക്കാരിൻ്റെ ‘സോപാനരത്ന” ബഹുമതി
കേരള കലാമണ്ഡലത്തിൻ്റെ പുരസ്കാരം
കേരള സംഗീത അക്കാദമിയുടെ ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം
2015ൽ ചോറ്റാനിക്കര നാരായണ മാരാർ സുവർണമുദ്ര
തിരുവില്വാമല പാമ്പാടി നാഗരാജപുരസ്കാരം ഗാനഗന്ധർവ്വൻ യേശുദാസിൽ നിന്നു സ്വീകരിച്ചു.
പ്രഥമ ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ സ്മാരക പുരസ്കാരം ഗുരുവായൂരിൽനിന്നു ലഭിച്ചതുൾപ്പെടെ ധാരാളം അംഗീകാരങ്ങൾ ശ്രീഅമ്പലപ്പുഴ വിജയകുമാറിനു ലഭിച്ചിട്ടുണ്ട്.
ഇപ്പോഴും അമ്പലപ്പുഴ ക്ഷേത്രത്തിലെ അടിയന്തിരം നടത്തി വരുന്നു. ചേരാവള്ളിക്കണ്ടത്ത് താമസിക്കുന്നു. ഭാര്യ തൃശൂർ നാരായണമംഗലം തനയത്ത് മാരാത്ത് ധന്യ, മക്കൾ ദേവനാരായണൻ, സൂര്യനാരായണൻ.