ഒരു മണ്ഡലം പൂർത്തിയാക്കി സനാതന സ്കൂൾ ഓഫ് ലൈഫ്  ഓൺലൈൻ സംസ്കൃതപഠനം – നാലാംഘട്ട ലോക്ക് ഡൗൺ  പൂർത്തിയാകുമ്പോൾ 41 ഓൺലൈൻ സംസ്കൃതപാഠങ്ങൾ ഉൾപ്പെടെ 81 ഓൺലൈൻ സെഷനുകളാണ് സനാതന സ്കൂൾ ഓഫ് ലൈഫ്  പൂർത്തിയാക്കുന്നത്.*

ലോക്ക് ഡൗൺ കാലം ആയിരക്കണക്കിനാളുകൾക്ക് പ്രയോജനകരമാക്കിമാറ്റാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ്. ലോക്ക് ഡൗൺ ഒന്നാംഘട്ടത്തിൽ ആരംഭിച്ച സംസ്കൃതപഠനം മെയ് 31 നു  41 ക്ലാസുകൾ പൂർത്തിയാക്കുകയാണ്. സംസ്കൃതപാഠങ്ങൾക്കു പുറമേ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ നയിച്ച 40  ക്ലാസ്സുകളുൾപ്പെടെ 81 ഓൺലൈൻ സെഷനുകൾ മെയ് 31 നു പൂർത്തിയാവും.  വിശ്വസംസ്കൃതപ്രതിഷ്‌ഠാനം പൂർണസമയപ്രവർത്തകനായിരുന്ന, ഇപ്പോൾ സ്കൂൾ അദ്ധ്യാപകനായ ശ്രീ കിരൺ കുമാർ R ആണ് സംസ്കൃതക്ലാസ്സുകൾ  നയിക്കുന്നത്.  സംഘാടനം മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ് ആണ്.
നേരിട്ട് ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നവരിൽ പ്രായഭേദമെന്യേ  കേരളത്തിനകത്തും പുറത്തുമുള്ളവർ മാത്രമല്ല വിദേശമലയാളികളും  ഉൾപ്പെടുന്നു. ഇതിനു പുറമെ ഓരോ ക്‌ളാസ്സിനു ശേഷവും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് വീഡിയോകൾക്കും വമ്പിച്ച പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം 1 മാസത്തിനകം രണ്ടായിരത്തിലധികം subscribers ഉം പതിനായിരക്കണക്കിന്  കാഴ്ചക്കാരുമുള്ള ചാനലായി  മാറിക്കഴിഞ്ഞു സംസ്കൃതപാഠങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള “ധർമശാല” എന്ന യൂട്യൂബ് ചാനൽ.  സരളവും വ്യത്യസ്തവുമായ അവതരണശൈലികൊണ്ടു ശ്രദ്ധേയമായ ഈ ക്‌ളാസ്സുകൾ സംസ്കൃതം അല്പം പോലും അറിയാത്തവർക്കും സംസ്‌കൃതം പഠിക്കാൻ ഉപകരിക്കും. പല വിദ്യാലയങ്ങളും   അവധിക്കാലത്ത് നടത്തിയ അനൗപചാരിക സംസ്കൃതപഠനകേളികൾക്കായി ഈ വിഡിയോകൾ പ്രയോജനപ്പെടുത്തിയിരുന്നു..
സംസ്കൃതപാഠങ്ങൾക്കു പുറമെയുള്ള ക്ലാസുകളുടെ വീഡിയോകൾ  സനാതന സ്കൂൾ ഓഫ് ലൈഫ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. [ https://www.youtube.com/c/sanathanaschooloflife ]
സംസ്കൃതപാഠങ്ങൾ [  https://www.youtube.com/c/DHARMASAALA   ]  എന്ന യൂട്യൂബ് ചാനലിൽ ലഭിക്കും..
ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://sanathanaschool.com/ എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌താൽ മതിയാകും.
ജൂൺമാസാവസാനത്തോടെ ദീർഘകാല പഠനപരിപാടികളും സനാതനസ്കൂൾ ഓഫ് ലൈഫ് ആവിഷ്‌കരിച്ചിട്ടുണ്ട്.  വിശ്വസംസ്കൃതപ്രതിഷ്ഠാനം നടത്തുന്ന വിവിധ സംസ്കൃതപരീക്ഷകളുടെ പഠനകേന്ദ്രം കൂടിയാണ് സനാതനസ്കൂൾ ഓഫ് ലൈഫ്.
വിശദവിവരങ്ങൾക്കും രെജിസ്ട്രേഷനും  https://sanathanaschool.com/  എന്ന വെബ് പോർട്ടൽ സന്ദർശിക്കുക.