ഇന്നത്തെ കൗമാരം എന്ന വിഷയത്തിൽ പ്രൊഫ. ഇന്ദു കെ എസ് സനാതനസ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ നടത്തിയ സെഷന് മാതാപിതാക്കളിൽ നിന്നും മികച്ചപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ച ഇരുപത്തിയൊമ്പതാമത്തെ ഓൺലൈൻ സെഷനിലാണ് പ്രൊഫ . ഇന്ദു കെ എസ് അതിഥിയായെത്തിയത്.
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് ടീച്ചർ. Mahatma Gandhi University Syndicate Member , കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ വനിതാ വിഭാഗം അധ്യക്ഷാ, Macmillian Publishers ന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഇൻ സ്കൂൾസ്, ആദ്ധ്യാത്മിക-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് ടീച്ചർ. ദേശീയതലത്തിൽ 22 പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തമരക്ഷാകർത്തൃത്വം, സ്ത്രീശാക്തീകരണം, കൗമാരവുമായി ബന്ധപ്പെട്ട അറിയേണ്ടവ , കുടുംബം, ആദ്ധ്യാത്മികത, Hindu Philosophy, Theatre, പരീക്ഷാപ്പേടി, മോട്ടിവേഷൻ തുടങ്ങി വിവിധവിഷയങ്ങളിൽ റിസോഴ്സ് പേഴ്സൺ ആണ് ടീച്ചർ. 2000 ലധികം കൂട്ടായ്മകളിൽ മേല്പറഞ്ഞതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ ആകാശവാണിയിലെ യുവവാണി , ദൂരദർശനിലെ സ്മൃതിലയം, വിവിധ വിദ്യാഭാസപരിപാടികൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികളിൽ അവതാരകയായിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ് എന്നനിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ടീച്ചർ പ്രമുഖ ടി വി ചാനലുകളിലെല്ലാം സംവാദങ്ങളിലും അവതാരകയായും പങ്കെടുത്തിട്ടുണ്ട്.
Vice chairperson, Basheer Smaraka Samithi, Amma Malayalam, Thalayolaparambu, Educationist – Subject Expert in Vivekananda – Saraswathi group of Educational Institutions, Subject expert in ‘NIRBHAYA’ and ‘Hope’ projects of Kerala Police എന്നീ നിലകളിലും ടീച്ചർ സേവനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾക്ക് ഇംഗ്ലീഷ് സാക്ഷരത നൽകുവാനും PSC പരീക്ഷകൾക്ക് കോച്ചിങ് നൽകുവാനും കേരള യൂത്ത് വെൽഫേർ ബോർഡിനോട് ചേർന്നും പ്രവർത്തിക്കുന്നുണ്ട്.
State award for the Best socially oriented Educationist by IPCAI International, Woman of the year 2018, NSS Vaikom Taluk Union, Prof. Sudha Memorial Award Mahatma Gandhi University award for best programme officer, National Service Scheme 2006.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് റിട്ട.DTO ശ്രീ ബി സാബുവിന്റേയും DPI Rtd.Supdt ശ്രീമതി ബി കുമുദയുടെയും മകളാണ്. ഭർത്താവ് ശ്രീ സി എൻ വിഷ്ണുകുമാർ പാലാ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളാണ്. മക്കൾ അനഘേന്ദു, അനാമിക, അനന്യ.