സംസ്കൃതപണ്ഡിതനും പ്രശസ്ത വേദാന്ത പ്രഭാഷകനുമായ ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരിയുടെ മുഖ്യആചാര്യത്വത്തിൽ  ആഴ്ചയിൽ രണ്ടുദിവസം വീതം 6 മാസം നീണ്ടുനിൽക്കുന്ന  സനാതനധർമപരിചയ കോഴ്സ്  ജൂൺ 15 ന് ആരംഭിക്കുകയാണ്.  ഭാരതീയ സംസ്കൃതിയെപ്പറ്റിയുള്ള അവബോധം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സനാതന ജീവന വിദ്യാലയവും (Sanathana School of Life , Muvattupuzha) ഗീതാ പ്രചാരക സമിതിയും സംയുക്തമായി ഈ കോഴ്സ് സംഘടിപ്പിക്കുന്നത്.

ഈ കോഴ്സിന്റെ മുഖ്യ ആചാര്യൻ സംസ്കൃതപണ്ഡിതനും പ്രശസ്ത വേദാന്ത പ്രഭാഷകനുമായ ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരിയാണ് (റിട്ട. സംസ്കൃത പ്രൊഫസർ, ബസേലിയസ് കോളേജ്, കോട്ടയം).

എല്ലാ പ്രായത്തിലുള്ളവർക്കും കോഴ്സിൽ ചേരാം.

കോഴ്സിന്റ ദൈർഘ്യം – 6 മാസം

ക്ലാസുകൾ – ആഴ്ചയിൽ 2 ദിവസം (ശനി, ഞായർ ) ഒരു മണിക്കൂർ വീതം.

ക്ലാസിന്റ രീതി- മലയാളത്തിൽ വിശദീകരണം, സംശയ നിവൃത്തി, പ്രശ്നോത്തരി.

പാഠ്യഭാഗങ്ങൾ
വേദങ്ങൾ, വേദാംഗങ്ങൾ, ഉപവേദങ്ങൾ, ദർശന ശാസ്‌ത്രങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഉപനിഷദ്കൾ, ഇതിഹാസങ്ങൾ (മഹാഭാാരതം, രാമായണം )
18പുരാണങ്ങൾ

ഒരു മണിക്കൂർ വീതമുള്ള 48 ക്ലാസുകളായി തുടക്കക്കാർക്ക് സാമാന്യ പരിചയമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് രൂപകല്പന ചെയ്തിട്ടു ള്ളത്.

കോഴ്സ് ഓൺലൈനായി Zoom app ലൂടെയായിരിക്കും നടത്തുക.

കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനവും ആമുഖവും1195 മിഥുനം 1 (2020 ജൂൺ 15) രാത്രി 8:30 ന് നടക്കും.

തുടർന്നുള്ള ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8:30- 9.30 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും വിശദമായ സിലബസും www.sanathanaschool.com എന്ന website ൽ ലഭ്യമാണ്.

ഇതിൽപങ്കെടുവാനായി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും രീതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Option 1
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും Whatsapp നമ്പറിലേക്ക്  സനാതനധർമ്മപരിചയം എന്നെഴുതി പേരു്, വയസ്, സ്ഥലം ഇവ മെസേജ് ചെയ്യുക.
9048105395,
8281507953, 9446189446.

Option 2 www.sanathanaschool.com എന്ന വെബ് പോർട്ടൽ സന്ദർശിച്ച്‌ Register Now എന്ന option ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം സനാതന ധർമ്മപരിചയം കോഴ്സിൽ Enroll ചെയ്യുക.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗീതാപ്രചാരക സമിതിയും സനാതന സ്കൂൾ ഓഫ് ലൈഫും മുഖ്യആചാര്യനും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നല്കുന്നതാണ്.