ശ്രീരാമകഥയും സംസ്കൃതഭാഷയും ഒരുമിച്ചാസ്വദിക്കാൻ ഒരവസരം
🔊🔊🔊🔊🔊🔊🔊
വ്യാഴാഴ്ചകളിൽ ശ്രീരാമോദന്തം പഠിക്കാം @ Sanathana School of Life online 🗓️ജൂൺ 18 മുതൽ ⏰രാവിലെ 7 – 7:30

പഠനപരിപാടി നയിക്കുന്നത് ഡോ. പി.കെ. ശങ്കരനാരായണൻ

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9048105395 എന്ന നമ്പറിൽ whatsapp Message വഴി അറിയിക്കുക
📱📱📱📱📱📱📱📱

കേരളത്തിൽ ഗുരുകുല സമ്പ്രദായമനുസരിച്ച് വ്യാകരണവിഷയങ്ങളിൽ സാമാന്യപരിചയം നേടുവാനായി പരിശീലിപ്പിച്ചിരുന്ന കാവ്യമാണ് ശ്രീരാമോദന്തം

സംസ്കൃത പശ്ചാത്തലമില്ലാത്തവർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല.
📖📖📖📖📖📖📖📖

ഡോ.പി.കെ.ശങ്കരനാരായണൻ
ഡോ.പി.കെ.ശങ്കരനാരായണൻ എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശിയാണ്.
തോട്ടറ പുതുവാമന കുടുംബാംഗമായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ പരേതരായ ശ്രീദേവി അന്തർജ്ജനവും കൃഷ്ണൻ നമ്പൂതിരിപ്പാടുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃപ്പൂണിത്തുറ ഗവ.സംസ്കൃത കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1985 മുതൽ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പ്രവർത്തകനായിരുന്ന ഇദ്ദേഹം 1991 മുതൽ 1998 വരെ സംസ്കൃത പ്രചാരണ പ്രവർത്തനങ്ങൾക്കായി പൂർണ സമയം നൽകി സേവാവ്രതിയായി പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ കാലടി സമീപത്തുള്ള ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ അധ്യാപകനാണ്. അധ്യാപകനായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് “കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിലെ സംസ്കൃതപഠനത്തിനൊരു രൂപരേഖ ” എന്ന വിഷയത്തിൽ ഡോക്ടർ സി.എം. നീലകണ്ഠൻ സാറിന്റെ കീഴിൽ ഡോക്ട്ടറേറ്റ് ബിരുദം നേടി. കേരളവിദ്യാഭ്യാഭ്യാസ വകുപ്പിന്റെ (SCERT) കരിക്കുലം നിർമ്മാണ സമിതിയിലും പാഠപുസ്തകസമിതിയിലുംഅംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കാലടി ആഗമനാന്ദ ട്രസ്റ്റിന്റെ സംസ്കൃത പ്രചാരകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം സംസ്കൃതഭാരതി കേരളഘടകത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശിക്ഷണ വിഭാഗം സംയോജകനാണ്. ഭാര്യ ഭവാനി മക്കൾ ശ്രീദേവി, ശ്രീലക്ഷ്മി.