സനാതന സ്കൂൾ ഓഫ് ലൈഫിന്റെ മുപ്പത്തിയേഴാമത്‌  ഓൺലൈൻ സെഷനിൽ പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ ശ്രീ പി ഐ ശങ്കരനാരായണൻ സാർ പങ്കെടുക്കുന്നു.

25-May-2020 Monday 10:30AM to 11 AM

വിഷയം: –ഭഗവദ്‌ഗീത  – ജീവിതവിജയത്തിലേക്ക് 18 പടികൾ 

ശ്രീ പി ഐ ശങ്കരനാരായണൻ

1945-ൽ കണ്ണൂരിലാണ് ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറുവർഷത്തെ പത്രപ്രവർത്തനം. 1974 – ൽ ഏലം (സ്പൈസസ് ) ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന പരസ്യ വാചകത്തിന്റെ ഉപജ്ഞാതാവുകൂടിയാണ്.

നൂറിലധികം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യത്തിനാണ് പ്രാമുഖ്യം.

1987-88 ൽ മലയാളം ഒരു ശീലമാക്കൂ എന്ന പ്രചാരണവുമായി സാഹിത്യ പരിഷത്തു വഴി ഭാഷാദിനാചരണത്തിനു തുടക്കം കുറിച്ചു. ആകാശവാണി കൊച്ചി നിലയത്തിലൂടെ കുട്ടികൾക്കായി മധുരമീ മലയാളം എന്ന പരിപാടി അവതരിപ്പിച്ചു. നിരവധി സാഹിത്യ- സാംസ്ക്കാരിക  സംഘടനകളിൽ അംഗമാണ്. ധാരാളം റേഡിയോ നാടകങ്ങളിലും ടി.വി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

കേദ്രഗവൺമെന്റിന്റെ ത്രിവത്സര ഗവേഷണ ഫെല്ലോഷിപ്പ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഭിലായ് മലയാളം ഗ്രന്ഥശാലാ സുവർണജൂബിലീ പുരസ്ക്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്ക്കാരം, കുഞ്ഞുണ്ണി പുരസ്ക്കാരം, അൽബരിയോണെ പുരസ്ക്കാരം , കോഴിക്കോട്  സർവ്വകലാശാല ഗാന്ധി ചെയർ പുരസ്ക്കാരം എന്നിവ ലഭിച്ചു.

കുട്ടികളിലും മുതിർന്നവരിലും നന്മകൾ വളർത്താൻ നവമന ബാല വികാസ കേന്ദ്രം, നവമന വികാസ കേന്ദ്രം എന്നിവ സ്ഥാപിച്ചു. ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നല്കുന്ന കവിത – കഥ ക്ലാസുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിവരുന്നു.